തായ്ക്കാട്ടുകര എസ് പി ഡബ്ല്യു എല്‍ പി സ്‌കൂളില്‍ കിച്ചണ്‍ ബ്ലോക്ക് നിര്‍മാണോദ്ഘാടനം നടത്തി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്ത് തായ്ക്കാട്ടുക്കര എസ് പി ഡബ്ല്യൂ എല്‍ പി സ്‌കൂളില്‍ പുതിയ കിച്ചണ്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 14.2 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. ഭരണാനുമതി ലഭിച്ച കിച്ചണ്‍ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

city exchange

പഞ്ചായത്ത് പ്രസിഡന്റ് നസീര്‍ ചൂര്‍ണ്ണിക്കര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷീല ജോസ് സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ബിനിത ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീഖ്, ജില്ലാ പഞ്ചായത്ത് അംഗം പി എം നാദിര്‍ഷാ, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദുല്‍ നാസര്‍, കെ കെ ശിവാനന്ദന്‍, അംഗങ്ങളായ ലീന ജയന്‍, ഷെറഫ് വി എ, ലാലി ഐവാന്‍, തസ്നീം സുധീര്‍, കെ എം അഫ്‌സല്‍, തായ്ക്കാട്ടുക്കര സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, മുന്‍ അംഗങ്ങളായ പി എസ് യൂസഫ്, ഷമീര്‍ ലാല, സി പി നാസര്‍, ജി മാധവന്‍കുട്ടി, പി ടി എ പ്രസിഡന്റ് സുനില്‍, ഷഹനാസ്, ടീന എബി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Share This Article
Leave a Comment
error: Content is protected !!