ടസ്‌കര്‍ ദേശീയ അവാര്‍ഡുകളില്‍ എന്‍ടിപിസി മുന്നില്‍; ആര്‍ കെ നായര്‍ക്ക് സമഗ്രസംഭാവനാ പുരസ്‌കാരം

Web Desk
1 Min Read

തിരുവനന്തപുരം: ഇന്തോ- കോണ്ടിനെന്റല്‍ ട്രേഡ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് പ്രൊമോഷന്‍ കൗണ്‍സില്‍ (ഐസിടിഇപി) ഏര്‍പ്പെടുത്തിയ ടസ്‌കര്‍ ദേശീയ അവാര്‍ഡുകള്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ശശി തരൂര്‍ എം പി സമ്മാനിച്ചു. സാമൂഹ്യസേവനം, എച്ച്ആര്‍, ആശയവിനിമയം, നേതൃമികവ്, സുസ്ഥിരനയങ്ങള്‍, ഡിജിറ്റല്‍ മികവ് എന്നിവ പരിഗണിച്ച് നല്‍കിയ അവാര്‍ഡുകളില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടി.

city exchange

സമൂഹ മാധ്യമ മികവ്, ഡിജിറ്റല്‍ നൂതനത്വങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അവാര്‍ഡുകള്‍ നേടിയ ഇസാഫ് ബാങ്ക് രണ്ടാമെത്തി. എന്‍ടിപിസി മുന്‍ കോര്‍പ്പറേറ്റ് കമ്യുണിക്കേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ കെ നായര്‍ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് നേടി. ബിപിസിഎല്‍ കൊച്ചി റിഫൈനറി, പെട്രോനെറ്റ് എല്‍എന്‍ജി, രാംകി ഫൗണ്ടേഷന്‍, ഗോവ ഷിപ്പ് യാര്‍ഡ്, മുത്തൂറ്റ് ഗ്രൂപ്പ് തുടങ്ങിയവയാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍. 11 സംരംഭകര്‍ക്കുള്ള സവിശേഷ അവാര്‍ഡുകള്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പു മന്ത്രി ജി ആര്‍ അനില്‍ സമ്മാനിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ ജോ എസ് സ്‌കറിയുടെ നേതൃത്വത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലഘട്ടത്തിലെ ബിസിനസ് എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും അവാര്‍ഡ്നിശയുടെ ഭാഗമായി സംഘടിപ്പിച്ചു. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, ഐസിടിഇപി ചെയര്‍മാന്‍ ഡോ. ടി വിനയ് കുമാര്‍, ഐസിടിഇപി ഡയറക്ടര്‍ കെ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!