

ആലുവ: നജാത്ത് ആശുപത്രി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ലോക പ്രമേഹ ദിനം ആചരിച്ചു.
പ്രമേഹ ദിനമായ നവംബര്‍ 14 വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍ നടന്ന പരിപാടി ആശുപത്രി ഡയറക്ടര്‍ ഡോ. എം അബ്ബാസ് ഉദ്ഘാടനം ചെയ്തു.

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മൊഹിയുദ്ദീന്‍ ഹിജാസ് ആമുഖപ്രസംഗം നടത്തി. അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് നസീര്‍ സ്വാഗതം ആശംസിച്ചു.

ഡയറ്റീഷന്‍ അശ്വതി ഗിരീഷ് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ഡോ. മുഹമ്മദ് റിയാദ്, ഡോ. പരമേശ്വരന്‍, ഡോ. ഷെയ്ക്ക് പരിത്, നഴ്‌സിംഗ് സൂപ്രണ്ട് സൈഫുന്നിസ എന്നിവര്‍ സംസാരിച്ചു.
സൗജന്യ പ്രമേഹ പരിശോധന, സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം, സൗജന്യ പ്രമേഹ വിരുദ്ധ പ്രോട്ടീന്‍ വിതരണം പരിപാടിയുടെ ഭാഗമായി നടന്നു.
ശിശുദിനവും കൂടിയായിരുന്ന വ്യാഴാഴ്ച നജാത്ത് ഓഫ് നേഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ വിവിധ പരിപാടികള്‍ ആശുപത്രിയില്‍ അരങ്ങേറി. ശിശുദിന പരിപാടിക്ക് കുട്ടികളുടെ ഡോ. സജിത്ത് എം എ നേതൃത്വം കൊടുത്തു.

