
തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരന്‍ മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദാണ് മരിച്ചത്.
ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാജവെമ്പാലയുടെ കൂട് വൃത്തിയാക്കി ഭക്ഷണം നല്കുന്നതിനിടെ ഹര്‍ഷാദിന് കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃഗശാലയിലെ ആനിമല്‍ കീപ്പറാണ് ഹര്‍ഷാദ്.

