

ദോഹ: പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ 2024 നവംബര്‍ 15ന് വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സെന്റ് സ്ട്രീറ്റ് 15 മുതല്‍ സ്ട്രീറ്റ് 33 വരെയുള്ള തെക്കോട്ട് ഗതാഗതം താത്ക്കാലികമായി അടച്ചതായി പ്രഖ്യാപിച്ചു.

വടക്കോട്ടുള്ള ഗതാഗതത്തെ ബാധിക്കില്ല. ഗാന്‍ട്രി ഇന്‍സ്റ്റാളേഷനായി തെക്കോട്ട് റോഡ് അര്‍ധരാത്രി 12 മുതല്‍ രാവിലെ 10 വരെ അടച്ചിടുമെന്ന് അഷ്ഗല്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

റോഡ് ഉപഭോക്താക്കള്‍ക്ക് ബദല്‍ റൂട്ടായി സ്ട്രീറ്റ് 15 മുതല്‍ അല്‍ കസറത്ത് സെന്റ് വരെ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു.
റോഡ് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും വേഗപരിധി പാലിക്കണമെന്നും താത്കാലിക ദിശാസൂചനകളും ട്രാഫിക് അടയാളങ്ങളും പാലിക്കണമെന്നും ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്നും തിരക്കേറിയ സമയങ്ങളില്‍ പരമാവധി റോഡ് ഒഴിവാക്കണമെന്നും പൊതുമരാമത്ത് അതോറിറ്റി ആവശ്യപ്പെട്ടു.

