എരുമത്തല മൂല നഗര്‍ മന്ത്രി ഒ ആര്‍ കേളു ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും

Web Desk
1 Min Read

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എ വകുപ്പുമന്ത്രിയോട് അഭ്യര്‍ഥിച്ച് അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി പുനരുദ്ധരിച്ച എടത്തല പഞ്ചായത്തിലെ എരുമത്തല മൂല നഗറിന്റെ ഉദ്ഘാടനം പട്ടികജാതി വര്‍ഗ്ഗ, പിന്നോക്കക്ഷേമ വകുപ്പു മന്ത്രി ഒ ആര്‍ കേളു ആഗസ്റ്റ് 12ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നിര്‍വ്വഹിക്കുമെന്ന് എം എല്‍ എ അറിയിച്ചു.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, എടത്തല പഞ്ചായത്ത് പ്രസിഡന്റ് സി കെ ലിജി തുടങ്ങി മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.

പദ്ധതിയില്‍ നഗറിലെ വീടുകളുടെ മെയിന്റനന്‍സ്, റോഡുകളുടെ മെയിന്റനന്‍സ്, പാര്‍ശ്വങ്ങളില്‍ ഹാന്റ് റെയില്‍ സ്ഥാപിക്കല്‍, കാവ്വ് നവീകരണം, ടോയ്ലറ്റുകളുടെ നവീകരണം എന്നിവയാണ് നടപ്പിലാക്കിയത്.

Share This Article
Leave a Comment
error: Content is protected !!