കാനഡയുടെ ക്രിസ്മസ് മനോഹാരിതയില്‍ ക്രിസ്മസ് വീഡിയോ ഗാനം; ‘റീസണ്‍ ഫോര്‍ ദി സീസണ്‍’ റിലീസായി

Web Desk
1 Min Read

കാനഡയുടെ തണുപ്പില്‍ മഞ്ഞുമൂടപ്പെട്ട അന്തരീക്ഷത്തില്‍ ആഘോഷരാവുകള്‍ക്ക് നിറംപകര്‍ന്നു കൊണ്ട് ക്രിസ്മസ് വന്നെത്തുകയാണ്. അതുകൊണ്ട് തന്നെ കാനഡയുടെ മണ്ണിലല്ലാതെ ഇത്തരത്തില്‍ ഒരു ക്രിസ്മസ് വീഡിയോ ഗാനം മറ്റെവിടെയും സമ്പൂര്‍ണ്ണമാവില്ല. ‘റീസണ്‍ ഫോര്‍ ദി സീസണ്‍’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ജനങ്ങള്‍ക്കിടയില്‍ വൈറലാവുകയാണ്.

city exchange

ഹണി ആന്‍ഡ് അനുരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കാനഡയിലെ വിഷ്വല്‍ ആര്‍ട്ടിസ്റ്റും മലയാളിയും നിരവധി സിനിമകളില്‍ അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടറായും വര്‍ക്ക് ചെയ്ത ഗബ്രിയേല്‍ ജോര്‍ജ്ജാണ് സംവിധാനം ചെയ്തിരിക്കുന്നത്. കനേഡിയന്‍ ക്രിസ്മസിന്റെ ഭംഗി, സംസ്്കാരം, പാരമ്പര്യം, ആഘോഷം, ആത്മീയ തലം എന്നിവയുടെ സന്തുലിതാവസ്ഥയെ ഒരുമിച്ച് കൊണ്ടുവരുന്നതാവും ഈ മ്യൂസിക്കല്‍ ആല്‍ബം.

ഹെക്ടര്‍ ലൂയിസും റാണി ലൂയിസും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനവും രചനയും നിര്‍വ്വഹിച്ചിരിക്കുന്നത് ഹെക്ടര്‍ ലൂയിസ് തന്നെ ആണ്. അനുരാജ് കല്ലറയ്ക്കല്‍, ഹണി അനുരാജ്, ഡാരന്‍ ഡേവിഡ്, ഡെര്‍സിക് ജോബ്, ഡെബി ഫിലോ, ഡെന്‍വര്‍ ആന്ദ്രെ കല്ലറക്കല്‍, സെബിന്‍ പുളിക്കന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചായാഗ്രഹണം റോബിന്‍സണ്‍ നെല്‍സണും, ഡാന്‍ ലൂയിസ് സൗണ്ട് ഡിസൈനും മിക്‌സിങ്ങും ചെയ്തിരിക്കുന്നു. എഡിറ്റിംഗ് നിഖില്‍ വേണു, ലൈന്‍ പ്രൊഡ്യൂസര്‍ സെബിന്‍ പുളിക്കന്‍, വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!