സ്പീക്ക് അപ്- സ്പീച്ച് ക്രാഫ്റ്റ് സെഷന്‍ നവ്യാനുഭവമായി

Web Desk
1 Min Read

ദോഹ: കെ എം സി സി ഖത്തര്‍ വിദ്യാര്‍ഥി വിഭാഗമായ ഗ്രീന്‍ ടീന്‍സ് ഇന്റലക്ച്വല്‍ വിങ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സ്പീക്ക് അപ്- സ്പീച്ച് ക്രാഫ്റ്റ് സെഷന്‍ വേറിട്ട അനുഭവമായി. പൊതുപ്രഭാഷണം നടത്തുവാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ മുതല്‍ സംസാരത്തിനിടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് പ്രായോഗിക പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരിശീലനം വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരുന്നതായിരുന്നു.

city exchange

പ്രമുഖ പരിശീലകനും കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റുമായ അക്ബര്‍ അറക്കല്‍ കുട്ടികളുമായി സംവദിച്ചു. കൃത്യമായ മാര്‍ഗനിര്‍ദേശവും മുടങ്ങാതെയുള്ള പരിശീലനവും വഴി ആര്‍ക്കും മികച്ച പ്രഭാഷകര്‍ ആയിത്തീരാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രമുഖ പരിശീലക ശഹബാന്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഗ്രീന്‍ ടീന്‍സ് ഇന്റലക്ച്വല്‍ വിങ് ചെയര്‍മാന്‍ മിന്‍ഹ ഫാത്തിമ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഭാരവാഹികളായ സജ ആമിന, മുഹമ്മദ് ആഹില്‍ എന്നിവര്‍ സംസാരിച്ചു. കെ എം സി സി ഖത്തര്‍ സംസ്ഥാന സെക്രട്ടറി ഫൈസല്‍ മാസ്റ്റര്‍, ഗ്രീന്‍ ടീന്‍സ് ഭാരവാഹികളായ പി ടി ഫിറോസ്, സഹദ് കാര്‍ത്തികപ്പള്ളി, റാഫി പൊന്നാനി, അല്‍ത്താഫ് ഷറഫ്, ഹാഷിര്‍ കല്പറ്റ, ഇര്‍ഫാന്‍ സിറാജ്, റിഫായി തൃത്താല, മിദ്ലാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!