രാഗമാല സീസണ്‍- 1 ഏപ്രിലില്‍

Web Desk
1 Min Read

ദോഹ: പ്രശസ്ത മലയാളം സംഗീത സംവിധായകരായ രവീന്ദ്രന്‍ മാസ്റ്ററുടേയും ജോണ്‍സന്‍ മാസ്റ്ററുടേയും ഗാനങ്ങള്‍ കോര്‍ത്തിണക്കി ഏപ്രില്‍ മാസം ദോഹയില്‍ അരങ്ങേറുന്ന ‘രാഗമാല’ സീസണ്‍ -1 പരിപാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

city exchange

ഖത്തര്‍ മലയാളം റേഡിയോ 98.6ല്‍ നടന്ന ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറയും പ്രകാശനം നിര്‍വഹിച്ചു. ദോഹാ വേവ്‌സ് ഇവന്റസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആര്‍ ജെ പാര്‍വ്വതി പരിപാടി നിയന്ത്രിച്ചു. ദോഹ വേവ്‌സ് ചെയര്‍മാനും ഗായകനുമായ മുഹമ്മദ് തൊയ്യിബും പ്രോഗ്രാം സംവിധായകനായ ഫൈസല്‍ അരിക്കാട്ടയിലും സംസാരിച്ചു. ാനവാസ് ബാവ ആശംസകള്‍ അര്‍പ്പിച്ചു.

ചടങ്ങില്‍ റേഡിയോ ഡയറക്ടര്‍ അന്‍വര്‍, ആര്‍ ജെ സൂരജ്, ജിജി അരവിന്ദ്, സുരേഷ് കുമാര്‍, ബിജു പി മംഗലം, റിയാസ് കുറമ്പയില്‍, അപര്‍ണ റെനീഷ്, മുഹ്സിന്‍ തളിക്കുളം, സുബൈര്‍ പാണ്ഡവത്ത്, തൗഫീഖ് അബ്ദുല്‍ ജബ്ബാര്‍, ഗായകരായ റിയാസ് കരിയാട്, അജ്മല്‍, സിത്താര, ശ്രീരഞ്ജിനി എന്നിവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!