

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ ദേശീയദിന പരിപാടികളില്‍ പങ്കെടുത്തു. അല്‍ബയ്ത്ത് സ്റ്റേഡിയത്തിലെ പൂന്തോട്ട വഴികളില്‍ അമീര്‍ ആളുകളോടൊപ്പം നടന്നു. ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണമെന്ന് അമീര്‍ യുവജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി.

ഫിഫ ലോകകപ്പ് 2022ന്റെ ഉദ്ഘാടന മത്സരം നടക്കുന്ന അല്‍ബയ്ത്ത് സ്റ്റേഡിയത്തിന് ചുറ്റും വെച്ചുപിടിപ്പിച്ച പച്ചപ്പിലാണ് അമീര്‍ നടന്നത്. കായിക സൗകര്യങ്ങള്‍, ഓടാനും സൈക്കിളിംഗിനുമുള്ള ട്രാക്കുകള്‍, കുതിര സവാരി ട്രാക്ക് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
