

ദോഹ: ദീര്‍ഘകാല ഖത്തര്‍ പ്രവാസിയായിരുന്ന ടി വി പി അമ്മദ് (66) നാട്ടില്‍ നിര്യാതനായി. വടകര വില്ല്യാപ്പള്ളി മയ്യന്നൂര്‍ സ്വദേശിയാണ്.

വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്തിന്റേയും ഖത്തര്‍ കെ എം സി സിയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന ടി വി പി അഹമ്മദ് മുഴുവന്‍ സമയ പൊതു പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: ബീവി. മക്കള്‍: മുനീറ, മുബീന, മര്‍വ്വ, മരുമക്കള്‍: ഫൈസല്‍, അഫ്‌സല്‍, ഇസ്മായില്‍.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ജീവനക്കാരനായിരുന്ന ടി വി പി അഞ്ച് വര്‍ഷം മുമ്പാണ് ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്.
ഖത്തറില്‍ മയ്യിത്ത് നമസ്‌കാരം ഇന്ന് രാത്രി ഇശാക്ക് ശേഷം ദോഹ ജദീദ് വലിയ പള്ളിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ടി വി പിയുടെ നിര്യാണത്തില്‍ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് അനുശോചിച്ചു. ജമാഅത്ത് കമ്മിറ്റിയുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു ടി വി പിയെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും ജമാഅത്ത് കമ്മിറ്റി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

