അദ്വൈതാശ്രമം കടവ് നവീകരണം ശിവരാത്രിക്കു മുമ്പ് പൂര്‍ത്തിയാക്കും

Web Desk
1 Min Read

ആലുവ: അദ്വൈതാശ്രമം കടവ് നവീകരണം പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ ഇറിഗേഷന്‍ ഉദ്യോഗസ്ഥന്മാരെയും കോണ്‍ട്രാക്ടറെയും വിളിച്ച് വരുത്തി അദ്വൈതാശ്രമത്തില്‍ യോഗം ചേര്‍ന്നു. എം എല്‍ എയും ഉദ്യോഗസ്ഥരും കടവ് സന്ദര്‍ശിക്കുകയും ചെയ്തു.

city exchange

ഇതേ തുടര്‍ന്ന് കടവിന്റെ പണി. പുന:രാരംഭിക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 23ന് ശിവരാത്രിക്ക് മുമ്പ് പണി തീര്‍ക്കാനാണ് യോഗം തീരുമാനിച്ചതെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. യോഗത്തില്‍ അദ്വൈതാശ്രമം സ്വാമി ധര്‍മ്മ ചൈതന്യയും ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്ധ്യ, അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനിത, എ എക്‌സ് ഇ പ്രവീണ്‍ ലാല്‍, കോണ്‍ട്രാക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!