

കൊല്ലം: സ്‌കൂള്‍ എഡ്‌ടെക്ക് കമ്പനിയായ ലീഡ് 2022ലെ ലീഡ് ചാമ്പ്യന്‍ഷിപ്പ് വിജയികളെ പ്രഖ്യാപിച്ചു. അന്‍ഡുലസ് പബ്ലിക് സ്‌കൂളിലെ എസ് അബ്ദുള്ള ലീഡ് ചാമ്പ്യന്‍ഷിപ്പ്‌സ് 2022 ‘കോഡിങ് ചാമ്പ്‌സ്’ വിഭാഗം ഫൈനലിലെത്തി. ഇന്ത്യയിലെ ചെറു പട്ടണങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു കൂടി അവസരവും നൂതന അനുഭവവും നല്‍കുന്ന ലീഡ് ചാമ്പ്യന്‍ഷിപ്പ് ലീഡിന്റെ പിന്തുണയിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ദേശീയ തലത്തിലുള്ള പ്ലാറ്റ്‌ഫോമാണ്.

ലീഡ് സഹകരണത്തിലുള്ള 3000ത്തിലധികം സ്‌കൂളുകളിലെ പ്രീ-പ്രൈമറി മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള 1.2 ദശലക്ഷം വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നതായിരുന്നു ലീഡ് ചാമ്പ്യന്‍ഷിപ്പ്‌സ് 2022. ആശയവിനിമയം, സൃഷ്ടി സര്‍ഗ്ഗാത്മക ചിന്ത, സഹകരണം തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ ശക്തമായ കഴിവുകള്‍ പരിശീലിക്കാനും പ്രകടിപ്പിക്കാനും വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതിലൂടെ ലീഡ് ആഴത്തിലുള്ള ആശയപരമായ ധാരണയും സമഗ്രമായ പഠന ഫലങ്ങളും ഉറപ്പാക്കുന്നു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

