

കാനാഞ്ചേരി: എസ് എസ് എഫ് കാനാഞ്ചേരി സെക്ടര്‍ സാഹിത്യോത്സവിന് തവളംചിനയില്‍ പ്രൗഢ സമാപ്തി. ആറ് യൂണിറ്റുകളില്‍ നിന്നായി 200ലധികം പ്രതിഭകള്‍ മാറ്റുരച്ച സര്‍ഗ്ഗ കലാ മാമാങ്കത്തില്‍ കുണ്ടംചിന യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വാരിയത്ത് യൂണിറ്റ് രണ്ടാം സ്ഥാനവും കിഴക്കേപ്പുറം മൂന്നാം സ്ഥാനവും നേടി.

കലാപ്രതിഭയായി അബാന്‍ തവളംചിന സര്‍ഗ്ഗപ്രതിഭയായി ഷാഹുല്‍ ഹമീദ് കുണ്ടചിന എന്നിവരെ പ്രഖ്യാപിച്ചു. എസ് എം എ മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡന്റ് അലി ബാഖവി ആറ്റുപുറം പ്രഖ്യാപനം നടത്തി.

സാഹിത്യോത്സവ് വിജയത്തിനായി സഹായസഹകരണങ്ങള്‍ നടത്തിയവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനയും നിര്‍വഹിച്ചു. ആര്‍ എസ് സി ഗ്ലോബല്‍ കമ്മിറ്റി അംഗം അബ്ദുല്ല രണ്ടത്താണി, സ്വാഗതസംഘം ഫിനാന്‍സ് കണ്‍വീനര്‍ ഹുസൈന്‍ ഹാജി എന്നിവര്‍ ആശംസ അറിയിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ നാസര്‍ ഹാജി, മുസ്തഫ എന്‍, സാബു ഹാജി, ഗഫൂര്‍ സി കെ, മുഹമ്മദ് കുട്ടി ഹാജി, ഹനീഫ പി പി, ബഷീര്‍ കെ കെ, മുജീബ് കെ, സക്കീര്‍ പി പി, ഷഫീഖ് പി കെ എന്നിവര്‍ സംബന്ധിച്ചു. സെക്ടര്‍ ജനറല്‍ സെക്രട്ടറി ഹാഫിള് ഷെഫീഖ് അദനി സ്വാഗതവും എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി ഷെഫീഖ് പി നന്ദിയും പറഞ്ഞു.

