ഗതാഗതക്കുരുക്ക്; ആലുവയില്‍ നാറ്റ്പാക്ക് സംഘം ഇന്ന് സന്ദര്‍ശനം നടത്തും

Web Desk
1 Min Read

ആലുവ: ആലുവ ടൗണിലും ബൈപാസ്സിലും അനുഭവപ്പെടുന്ന ട്രാഫിക് ബ്ലോക്കിനെ കുറിച്ച് നാറ്റ്പാക്കിനെക്കൊണ്ട് വിശദമായ പഠനം നടത്തുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആവശ്യപ്രകാരം 30 ലക്ഷം രൂപ ബജറ്റില്‍ അനുവദിച്ചിരുന്നു. വിശദമായ പഠനം എത്രയും വേഗം നടത്തുന്നതിനായി എം എല്‍ എ നാറ്റ്പാക് ഡയറക്ടര്‍ ഡോ. ആശാലതയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറും മറ്റു സയന്റിസ്റ്റുകളും ജൂലൈ 2-ാം തിയ്യതി വ്യാഴാഴ്ച 2 മണിക്ക് പ്രസ്തുത പദേശങ്ങള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി വിശദമായ പഠനം ആരംഭിക്കുമെന്ന് എം എല്‍ എ പറഞ്ഞു.

city exchange

ചാലക്കുടി എം പി ബെന്നി ബഹനാന്‍, ജെബി മേത്തര്‍ എം പി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൈജി ജോളി അടക്കമുള്ള മറ്റു ജനപ്രതി നിധികള്‍, നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥര്‍, ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ പരിശോധനയില്‍ ഉണ്ടാകുമെന്നും എം എല്‍ എ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!