ഭാസുരേന്ദ്ര ബാബു അന്തരിച്ചു

Web Desk
0 Min Read

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇടതുസഹയാത്രികനുമായ ഭാസുരേന്ദ്ര ബാബു (76) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചക്ക്ശേഷം.

city exchange

ആലപ്പുഴ തോണ്ടന്‍ കുളങ്ങര സ്വദേശിയായ ഭാസുരേന്ദ്രബാബു 1967 മുതല്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമാണ്. കോവിഡിന് ശേഷം വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ തിരുമല പാങ്ങോട് ടികെആര്‍എ 106 ശ്രീലകം വീട്ടില്‍ വിശ്രമ ജീവിതം നയിക്കവേയാണ് അന്ത്യം.

ഇ പി എഫ് ഒ ഉദ്യോഗസ്ഥനായ ഭാസുരേന്ദ്ര ബാബു അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് പീഡനത്തിന് ഇരയായിരുന്നു.

ഭാര്യ: ഇന്ദിര. മകന്‍: ജീവന്‍ ബാബു (സംഗീത അധ്യാപകന്‍).

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!