നീതു മോഹന്‍ദാസിന്റെ നോവല്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ആലുവ: നീതു മോഹന്‍ദാസ് എഴുതിയ ‘സപ്തപര്‍ണി’ എന്ന നോവലിന്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ ഫെഡറല്‍ ബാങ്ക് എച്ച് ആര്‍ മേധാവിയായ എന്‍ രാജനാരായണനു നല്‍കി നിര്‍വഹിച്ചു. ആലുവ മഹനാമി ഹെറിറ്റേജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ഗീത മുന്നൂര്‍ക്കോട് പുസ്തകം അവതരിപ്പിച്ചു. നീതു മോഹന്‍ദാസ് മറുപടി പ്രസംഗം നടത്തി.

city exchange

ഹന കാതറിന്‍ മുള്ളന്‍സ് എന്ന വിദേശ വനിത എഴുതിയതും രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ഒരു ബംഗാളി കൃതിയാണ് മലയാളത്തിലെ ആദ്യ വിവര്‍ത്തന നോവല്‍. 1858ലാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ നോവലായ ഒ ചന്തുമേനോന്റെ ഇന്ദുലേഖയിലും നായികയ്ക്കാണ് പ്രാധാന്യം. മലയാളത്തിലെ ആദ്യകാല നോവലുകളായ കുന്ദലത, ശാരദ എന്നീ കൃതികളിലൂടെ രചയിതാവായ അപ്പു നെടുങ്ങാടിയും സ്ത്രീകളുടെ കഥകളാണ് പറഞ്ഞത്.

ചുരുക്കിപ്പറഞ്ഞാല്‍ സ്ത്രീകളെ രേഖപ്പെടുത്തിയ ഒരു ചരിത്രത്തിന്റെ ശൃംഖലയുടെ ഇങ്ങേത്തലക്കലെ കണ്ണിയാണ് നീതു മോഹന്‍ദാസിന്റെ സപ്തപര്‍ണി എന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

നോവല്‍ രചനയെ വളരെ ഗൗരവത്തോടെയാണ് നീതു മോഹന്‍ദാസ് സമീപിച്ചിട്ടുള്ളത്. ഒരു നോവല്‍ എന്നതിനപ്പുറം, പല വിഷയങ്ങളും ഗഹനമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം കൂടിയാണ് സപ്തപര്‍ണി. ഇനിയും അനേകം കൃതികള്‍ നീതു രചിക്കട്ടെ എന്ന് ആശംസകളും നേര്‍ന്നു.

- Advertisement -
Ad image

പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ തന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു പുസ്തകത്തിന്റെ പുറംചട്ടയുടെ പ്രകാശനം നിര്‍വഹിച്ചത്.

ഫെഡറല്‍ ബാങ്ക് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ മാനേജരാണ് നീതു മോഹന്‍ദാസ്.

Share This Article
Leave a Comment
error: Content is protected !!