
തിരുവനന്തപുരം: എന്‍ ആര്‍ ഐ സുവര്‍ണ സംഗമം തമ്പാനൂര്‍ ടിമോറാ ഹോട്ടലില്‍ രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ കടയ്ക്കല്‍ രമേഷ് അധ്യക്ഷത വഹിച്ചു.

കൗണ്‍സില്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ വിജയ ചന്ദ്രന്‍, ശശി ആര്‍ നായര്‍, വനിതാ കമീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍, ഡോ. ഗ്ലോബല്‍ ബഷീര്‍, അബ്ദുള്ള ഹംസ കുവൈത്ത്, ജോസ് കോലത്ത്, അഷ്‌റഫ്, അബ്ദുല്‍ അസീസ് ഖത്തര്‍, താഹാ മുഹമ്മദ് ഖത്തര്‍, മദീന പി തുടങ്ങിയവര്‍ പ്രസംഗിച്ചു.


സെമിനാറിന് പ്രവാസിക്ഷേമ ബോര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോസ്, നോര്‍ക്കാ- റൂട്ട്‌സ് പ്രോജക്ട് ഡയറക്ടര്‍ ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി പ്രവാസികളും മടങ്ങിയെത്തിയവരും പങ്കെടുത്തു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍
സര്‍ക്കാരുമായി സമവായം സൃഷ്ടിക്കുവാന്‍ ആഗ്രഹിക്കുന്നതായി സെമിനാറില്‍ പങ്കെടുത്ത പ്രതിനിനിധികള്‍ ആവശ്യപ്പെട്ടു.
എന്‍ ആര്‍ ഐ ഗ്ലോബല്‍ അച്ചീവ്‌മെന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡുകള്‍ ഡോ. ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ (ഒമാന്‍), അഷ്‌റഫ് അബ്ദുല്‍ അസീസ് (ഖത്തര്‍), ജോസ് കോലത്ത് (അമേരിക്ക), അബ്ദുല്ല ഹംസ (കുവൈത്ത്), ഡോ. മനോഫര്‍ വള്ളക്കടവ് (ദുബായ്), അഡ്വ. ഇന്ദിര രവീന്ദ്രന്‍, കോശി അലക്‌സാണ്ടര്‍, മദീന, ഡോ. ജോണ്‍സന്‍ ഡൊമിനിക്ക് (ഇറാഖ്), കെ പി ഹരീന്ദ്രന്‍ ആചാരി (ഡല്‍ഹി), അഹമ്മദ് മുനീര്‍ (തെലുങ്കാന), താഹ മുഹമ്മദ് (ഖത്തര്‍) തുടങ്ങിയവര്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു.

