
മനാമ: പ്രവാസി മലയാളികളുടെ കലാസാംസ്‌കാരിക അഭിരുചികളെ ധാര്‍മ്മിക മൂല്യങ്ങളിലൂന്നി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സംഘടിപ്പിച്ച പതിനഞ്ചാമത് മനാമ സോണ്‍ പ്രവാസി സാഹിത്യോത്സവ് സല്‍മാനിയയിലെ അല്‍ മാജിദ് പ്രൈവറ്റ് സ്‌കൂളില്‍ നടന്നു.

കലാമേളയില്‍ മനാമ സോണിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 14 യൂനിറ്റുകളെ പ്രതിനിധീകരിച്ച് 100ലധികം പ്രതിഭകള്‍ പങ്കെടുത്തു. സാഹിത്യോത്സവില്‍ സല്‍മാനിയ സെക്ടര്‍ ഒന്നാം സ്ഥാനവും സല്‍മാബാദ് സെക്ടര്‍ രണ്ടാം സ്ഥാനവും ബുദയ്യ സെക്ടര്‍ മൂന്നാം സ്ഥാനവും നേടി.

ആര്‍ എസ് സി മനാമ സോണ്‍ ചെയര്‍മാന്‍ അല്‍ത്താഫ് അസ്ഹരിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഐ സി എഫ് സല്‍മാബാദ് റീജിയണ്‍ പ്രസിഡന്റ് റഹീം സഖാഫി ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍ മന്‍സൂര്‍ അഹ്‌സനി സന്ദേശ പ്രഭാഷണം നടത്തി. ഐ സി എഫ് മനാമ റീജിയണല്‍ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ മാമ്പ വിജയികളെ പ്രഖ്യാപിച്ചു. രിസാല എഡിറ്റര്‍ വി പി കെ മുഹമ്മദ്, യൂസഫ് അഹ്‌സനി, ബഷീര്‍ ഹിഷാമി ക്ലാരി, ഹംസ ഖാലിദ് സഖാഫി, പി ടി അബ്ദുറഹ്മാന്‍, അബ്ദുള്ള രണ്ടത്താണി, അഷ്‌റഫ് മങ്കര, ജാഫര്‍ ഷരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. സോണ്‍ സാഹിത്യോത്സവ് കണ്‍വീനര്‍ അഫ്‌സല്‍ ഒറ്റപ്പാലം സ്വാഗതവും ചെയര്‍മാന്‍ ഇര്‍ഷാദ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
