മെട്രാഷില്‍ നിര്‍മിത ബുദ്ധി ഉള്‍പ്പെടെ സ്മാര്‍ട്ട് പരിഹാരങ്ങള്‍

Web Desk
1 Min Read

ദോഹ: ഡിജിറ്റല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് പരിഹാരങ്ങള്‍ ഉപയോഗിച്ച് പുതിയ മെട്രാഷ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതില്‍ ആഭ്യന്തര മന്ത്രാലയം ആധുനിക മാനദണ്ഡങ്ങളും പുരോഗമന സാങ്കേതികവിദ്യകളും സ്വീകരിക്കുന്നു.

city exchange

പുതിയ മെട്രാഷ് ആപ്ലിക്കേഷന്റെ പതിപ്പ് ഏറ്റവും പുതിയ ആഗോള മാനദണ്ഡങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും അനുസരിച്ച് പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്തതാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സിസ്റ്റംസ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇലക്ട്രോണിക് ആന്‍ഡ് ഇന്റര്‍നെറ്റ് സര്‍വീസസ് വിഭാഗം മേധാവിയായ ക്യാപ്റ്റന്‍ അലി അഹമ്മദ് അല്‍ ഐദ്രൂസ് പറഞ്ഞു. അല്‍ റയ്യാന്‍ ടി വിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആപ്ലിക്കേഷന്റെ അടിസ്ഥാന സൗകര്യങ്ങളുടെ അവിഭാജ്യഘടകമായി എ ഐ മാറിയിട്ടുണ്ടെന്നും സേവനങ്ങളുടെ കാര്യക്ഷമത, കൃത്യത, ഉപയോഗ സൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതില്‍ ഇത് നേരിട്ട് സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!