
ദോഹ: ഖത്തറിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ മിര്‍ചിവണ്‍ 89.6 എഫ് എം സംഘടിപ്പിക്കുന്ന ‘സ്‌പ്രെഡ് ദ സ്‌മൈല്‍’ ദേശീയ ക്യാംപെയിന്‍ വന്‍ ജനപിന്തുണ നേടി മുന്നേറുന്നതായി അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക സംരംഭത്തിന് ഇതിനോടകം മൂവായിരത്തിലധികം ഫോട്ടോ എന്‍ട്രികള്‍ ലഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

കുട്ടികളുടെ പുഞ്ചിരിയിലൂടെ കുടുംബങ്ങളെയും ബ്രാന്‍ഡുകളെയും ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘സ്‌പ്രെഡ് ദ സ്‌മൈല്‍’ ക്യാംപെയിന്‍ ഖത്തറിലെ കുട്ടികളെ ‘ലിറ്റില്‍ ആര്‍ജേമാര്‍’ ആയും സന്തോഷത്തിന്റെ ദൂതന്മാരായി മാറ്റുകയാണെന്ന് മിര്‍ചിവണ്‍ അധികൃതര്‍ വ്യക്തമാക്കി.

ഖത്തറിലെ കുടുംബങ്ങള്‍ക്ക് ഭാഗമാകാന്‍ അവസരമൊരുക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കുട്ടികളുടെയോ കുടുംബങ്ങളുടെയോ പുഞ്ചിരിയോടെയുള്ള ചിത്രങ്ങള്‍ ജൂണ്‍ 1നകം വാട്സ്ആപ്പ് നമ്പര്‍ 50001896-ലേക്ക് അയയ്ക്കാമെന്നും മിര്‍ചിവണ്‍ ഖത്തര്‍ ഇന്‍സ്റ്റാഗ്രാം ബയോയിലുള്ള ഔദ്യോഗിക രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴിയോ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ അപ്ലോഡ് ചെയ്യാമെന്നും അറിയിച്ചു.
