ടൂറിസ്റ്റ് പ്രദേശങ്ങളില്‍ ശീഷ ഉപയോഗിക്കാന്‍ ഖത്തറില്‍ അനുമതി

Web Desk
1 Min Read

ദോഹ: ടൂറിസ്റ്റ് പ്രദേശങ്ങളിലെ തുറന്ന സ്ഥലങ്ങളില്‍ ശിഷ ഉപയോഗിക്കാന്‍ കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മന്ത്രാലയം അനുമതി നല്കി. കോവിഡിന്റെ ചില നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഇത്.
ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റുള്ള റസ്റ്റോറന്റുകളില്‍ ഓപ്പണ്‍ ബുഫെ സേവനങ്ങള്‍ പുനഃരാരംഭിക്കുന്നതുപോലെയാണ് തുറന്ന സ്ഥലങ്ങളില്‍ ശീഷ അനുവദിക്കുന്നത്.

city exchange

റസ്‌റ്റോറന്റുകളിലും കഫേകളിലും ഇന്‍ഡോറില്‍ വാക്‌സിനേഷനെടുത്ത ഉപഭോക്താക്കള്‍ക്കും അവരുടെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ട്. ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റുള്ള റസ്റ്റേറന്റുകളില്‍ 75 ശതമാനവും പ്രീ ക്വാളിഫൈഡ് റസ്‌റ്റോറന്റുകളില്‍ 40 ശതമാനവുമാണ് പ്രവേശനം.

വാക്‌സിനേഷനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒട്ട്‌ഡോറില്‍ അവരുടെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റുള്ളവയില്‍ 100 ശതമാനവും പ്രീ ക്വാളഇഫൈഡ് റസ്‌റ്റോറന്റുകളില്‍ 50 ശതമാനവും പ്രവേശനം അനുവദിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!