കേരളത്തിന്റെ വികസന പ്രഹേളിക; കെ എം എ പാനല്‍ ചര്‍ച്ച ഇന്ന്

Web Desk
1 Min Read

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെ എം എ) സംഘടിപ്പിക്കുന്ന ‘കേരളത്തിന്റെ വികസന പ്രഹേളിക’ പാനല്‍ ചര്‍ച്ച ഇന്ന് വൈകിട്ട് ആറിന് സൂം മീറ്റിംഗ് വഴി നടക്കും. കേരളത്തില്‍ ഏത് വികസന പ്രഖ്യാപനങ്ങളുണ്ടായാലും ഉയരുന്ന വിവാദങ്ങളെ മുന്‍നിര്‍ത്തിയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.

city exchange

വികസന കാര്യങ്ങളില്‍ ഒരു ചുവടു മുന്നോട്ടെടുക്കുന്ന നിലപാടുകള്‍ വിവാദങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ രണ്ടു ചുവട് പിന്നാക്കം വലിക്കുകയാണ്. ആര് ഭരിച്ചാലും തുടരുന്ന ഈ പ്രക്രിയയില്‍ നിന്ന് ഒരു മോക്ഷം ഉണ്ടായി നമ്മുടെ സംസ്ഥാനം മുന്നോട്ടു ചലിക്കാന്‍ ഇനി എന്ത് വേണം എങ്ങനെ വേണം എന്ന വിഷയത്തെ രാഷ്ട്രീയ നിറങ്ങളില്ലാതെ പരിച്ഛേദം ചെയ്യന്ന ഈ ചര്‍ച്ച സൂം വഴി ആര്‍ക്കും പങ്കെടുക്കാമെന്ന് കെ എം എ പ്രസിഡന്റ് ആര്‍ മാധവ് ചന്ദ്രന്‍ അറിയിച്ചു. സൂം നമ്പര്‍- 84115427546, പാസ്‌വേര്‍ഡ്- സാമ

ഹഡ്കോ മുന്‍ ചെയര്‍മാന്‍ വാസുദേവന്‍ സുരേഷ്, ടെക്നോപാര്‍ക്ക് സ്ഥാപക സി ഇ ഒ ജി വിജയരാഘവന്‍, ഐ ബി എസ് സോഫ്റ്റ്വെയര്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കെ എം എ മുന്‍ പ്രസിഡന്റ് എസ് ആര്‍ നായര്‍ മോഡറേറ്റര്‍ ആവും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!