ഖത്തറില്‍ ജനുവരി 30 മുതല്‍ സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും

Web Desk
1 Min Read

ദോഹ: സര്‍ക്കാര്‍- സ്വകാര്യ വിദ്യാലയങ്ങളും കിന്റര്‍ഗാര്‍ട്ടനുകളും ജനുവരി 30 മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും. മുന്‍കരുതലുകളെല്ലാം സ്വീകരിച്ചുകൊണ്ടായിരിക്കും സ്‌കൂളുകള്‍ വീണ്ടും തുറക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ചിന് ശേഷം കോവിഡിന്റെ സാഹചര്യം വിലയിരുത്തിയാണ് വിദ്യാര്‍ഥികളുടേയും അവരുടെ അക്കാദമിക ഭാവിയുടേയും താത്പര്യം കണക്കിലെടുത്ത് വിദ്യാലയങ്ങള്‍ തുറക്കുന്നത്.

city exchange

സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ തിരികകെ എത്തുമ്പോള്‍ പ്രതിവാരം റാപിഡ് ആന്റിജന്‍ പരിശോധന വീട്ടില്‍ നിന്നും നിര്‍വഹിക്കേണ്ടതുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് പരമാവധി 48 മണിക്കൂറിനുള്ളിലായിരിക്കണം റാപിഡ് ആന്റിജന്‍ പരിശോധന നടത്തേണ്ടത്. വീട്ടില്‍ നിന്നും നടത്തുന്ന പരിശോധനയുടെ ഫലം രക്ഷിതാവ് ഒപ്പിട്ട ഫോറം പൂരിപ്പിച്ച് വെള്ളി, ശനി ദിവസങ്ങളില്‍ സ്‌കൂളില്‍ ഹാജരാക്കണം. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ഫലം തെളിയുകയാണെങ്കില്‍ ഇത് സ്ഥിരീകരിക്കുന്നതിന് സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പരിശോധന നടത്തി സ്ഥിരീകരിക്കണം.

സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്‌കൂളുകള്‍ വഴിയാണ് റാപിഡ് ആന്റിജന്‍ പരിശോധനാ ഉപകരണങ്ങള്‍ നല്കുക. ജനുവരി 27 മുതല്‍ റാപിഡ് ആന്റിജന്‍ പരിശോധനാ ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ രക്ഷിതാക്കള്‍ക്ക് സ്‌കൂളിലെത്താവുന്നതാണ്.

- Advertisement -
Ad image

വിദ്യാലയങ്ങളില്‍ തിരികെയെത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരും ആവശ്യമായ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ക്ലാസ് മുറികളിലും അഡ്മിനിസ്‌ട്രേഷന്‍ ഓഫിസുകളിലും നല്ല വായു സഞ്ചാരം ഉറപ്പുവരുത്തുകയും വേണം.

ആരോഗ്യകരമായ അന്തരീക്ഷത്തിലാണ് വിദ്യാഭ്യാസ പ്രക്രിയ പുരോഗമിക്കുന്നതെന്ന് വിലയിരുത്താന്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സംഘങ്ങള്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കും. വിദ്യാര്‍ഥികളുടേയും ജീവനക്കാരുടേയും ആരോഗ്യ രക്ഷയ്ക്കുള്ള മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!