മലയാളി യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു

Web Desk
1 Min Read

ദോഹ: മലയാളി യുവതി താമസ സ്ഥലത്ത് ഷോക്കേറ്റ് മരിച്ചു. നാദാപുരം കല്ലാച്ചി വാണിമേല്‍ സ്വദേശി ലഫ്‌സിന സുബൈര്‍ (28) ആണ് മരിച്ചത്. ഐന്‍ ഖാലിദിലെ താമസ സ്ഥലത്തെ കുളിമുറിയില്‍ നിന്നും ഷോക്കേറ്റാണ് മരിച്ചതെന്നാണ് കരുതുന്നത്. കുളി മുറിയില്‍ കയറി സമയം കഴിഞ്ഞിട്ടും പുറത്തു വരാതിരുന്നതിനെ തുടര്‍ന്ന് തുറന്നു നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്.

city exchange

ദോഹയില്‍ ബിസിനസുകാരനായ മീത്തലെ പീടികയില്‍ സഹീറാണ് ഭര്‍ത്താവ്. മക്കള്‍: അദാന്‍ മുഹമ്മദ് സഹീര്‍, ഐദ ഖദീജ, ഐദിന്‍ ഉസ്മാന്‍. പിതാവ്: നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍. മാതാവ്: ഖമര്‍ ലൈല.

ഹമദ് മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി 11 മണിക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലേക്ക് കൊണ്ടുപോകും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!