ഹര്‍ഷാരവങ്ങളുടെ പെരുമഴ പെയ്യിച്ച് ആന്‍ റിയ ഖത്തര്‍ ‘തിരുവോണാരവം24’

Web Desk
2 Min Read

ദോഹ: ആന്‍ റിയ ഖത്തറിന്റെ ഓണാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള ‘തിരുവോണാരവം 24’ ദിവസം മുഴുവന്‍ നീണ്ട ആഘോഷങ്ങളോടെ റിതാജ് സല്‍വ റിസോര്‍ട്ടില്‍ നടന്നു. ഘോഷയാത്രയോടെ തുടങ്ങിയ പരിപാടികള്‍ രാത്രി വരെ തുടര്‍ന്നു.
ആഘോഷങ്ങളുടെ ഉദ്്ഘാടനം മുഖ്യാതിഥി പ്രശസ്ത നര്‍ത്തകിയും സിനിമ സീരിയല്‍ നടിയുമായ സ്റ്റാര്‍മാജിക്ക് ഫെയിം ഐശ്വര്യ രാജീവ് നിര്‍വ്വഹിച്ചു.

city exchange

മൂന്ന് ഘട്ടങ്ങളായി നടത്തിയ ഓണാഘോഷങ്ങളില്‍ ഓണദിന ഒത്തുചേരലും പൂക്കളമത്സരങ്ങളും മുന്‍ ദിവസങ്ങളില്‍ നടത്തിയിരുന്നു. പുലികളിയും പഞ്ചാരി മേളവുമുള്‍പ്പെടെ പതിനെട്ടോളം കലകള്‍ പകിട്ടോടെ പ്രേക്ഷകര്‍ക്ക് മുന്‍പിലവതരിപ്പിച്ചത് കുട്ടികളും വനിതകളും പുരുഷന്മാരും ഉള്‍പ്പെടെ ആന്‍ റിയ ഖത്തറിലെ കലാകാരന്മാരും കലാകാരികളും മാത്രമടങ്ങുന്ന ടീമുകളാണ്.

പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായവതരിപ്പിച്ച ഓരോ കലാരൂപങ്ങളും വളരെ പ്രശംസകളും കയ്യടിയും നേടിയത് ആന്‍ റിയയിലെ കലാകാരികളുടേയും കലാകാരന്മാരുടേയും മികവിന്റെ സാക്ഷ്യങ്ങളായി.

ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ തിരുവാതിരകളി പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായ ‘കോല്‍കളി തിരുവാതിര’യായി ആദ്യമായവതരിപ്പിച്ച് ആന്‍ റിയ കലാകാരികള്‍ വലിയ കയ്യടി നേടി. ‘ഈ കരുതലിന്റെ വ്യാകരണം’ എന്ന
നൃത്ത നാട്യ പ്രകടനം വേറിട്ട കാഴ്ചയായി.

- Advertisement -
Ad image

പുതിയ കാലഘട്ടത്തില്‍ യുവത്വം നേരിടുന്ന മാനസിക വെല്ലുവിളികളും സംഘര്‍ഷങ്ങളും അവര്‍ സ്വയം തീരുമാനിക്കുന്ന ആരോഗ്യകരമല്ലാത്ത പരിഹാരമാര്‍ഗ്ഗങ്ങളും ജീവിതത്തെ മാറ്റിമറിക്കുന്നു. ജീവിതത്തിന്റെ സായം കാലത്ത് ഒറ്റപ്പെട്ടും തള്ളപ്പെട്ടും പോകുന്ന മാതാപിതാക്കളുടെ വേദനയും വിഷമങ്ങളും വളരെ വൈകാരികവും തീക്ഷ്്ണവുമായ സംഭാഷണത്തിലൂടെ അതിഭാവുകത്വം കലര്‍ത്താതെ ഭാവ പ്രകടനങ്ങളോടെ അവതരിപ്പിച്ചിരിക്കുന്നു.

അത്തരം സംഭവങ്ങള്‍ മാതാപിതാക്കളിലേല്‍പ്പിക്കുന്ന ആഘാതങ്ങളും ആത്മ രോഷങ്ങളും ബാക്‌ഡ്രോപ്പ് വീഡിയോ വിവരണ സഹായത്തോടെ നൃത്ത നാട്യ ശില്‍പ്പ രൂപത്തില്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച് സദസ്സിന്റെ കണ്ണുനനയിച്ച് ചിന്തയ്ക്ക് തിരികൊളുത്തിയ ആന്‍ റിയയുടെ അനുഗൃഹീത കലാകാരന്‍ ശ്രീവല്‍സന്‍ ഗോവിന്ദന്‍ വലിയ കരഘോഷത്തോടെ സദസ്സിന്റെ അഭിനന്ദനങ്ങള്‍ നേടി.

ആന്‍ റിയയിലെ പുരഷന്മാരവതിപ്പിച്ച ‘മെന്‍സ് ഫാഷന്‍ ഷോ’ സദസ്സിന് ഏറെ കൗതുകമായി. പരമ്പരാഗതവും ആധൂനികവും ഇടകലര്‍ത്തിയ വ്യത്യസ്ത വേഷങ്ങളില്‍ ലോങ്ങ് റാംപിലൂടെ റണ്‍വേ വോക്ക് നടത്തിയ മെയ്ല്‍ മോഡല്‍സ് ഓഫ് ആന്‍ റിയ കാണികളുടെ കയ്യടി നേടി. ഒപ്പം വ്യത്യസ്തയാര്‍ന്ന വേഷങ്ങള്‍ അണിഞ്ഞെത്തിയ ആന്‍ റിയ വനിതകളുടെ ലോങ്ങ് റാംപിലൂടെയുള്ള ‘കാറ്റ് വോക്ക്’ നയന മനോഹരകാഴ്ചയായി.

ഉല്‍ഘാടന സമ്മേളനത്തില്‍ ആന്‍ റിയ ഖത്തര്‍ പ്രസിഡണ്ട് ജോയ് പോള്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ഐശ്വര്യ രാജീവ്, ഓ ബി ജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ആഷിക് റെഹമാന്‍, രക്ഷാധികാരി രാജേശ്വര്‍ ഗോവിന്ദന്‍, പ്രോഗ്രാം കണ്‍വീനര്‍ ഡോ. കൃഷ്ണകുമാര്‍, അസോസിയേറ്റ് കണ്‍വീനര്‍മാരായ ജോസഫ്. ജോര്‍ജ്ജ് (റോജോ), ജെരീഷ് ജോണ്‍സണ്‍, ക്രിസ്റ്റൊ വര്‍ഗീസ്, ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ ഡാന്‍ തോമസ്സ്, സോഷ്യല്‍ മീഡിയ ഇന്‍ഫളുവന്‍സര്‍ മേഘന, ആന്‍ റിയ ട്രഷറര്‍ ബിജു കാഞ്ഞൂര്‍
എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ആന്റിയ ഖത്തര്‍ ജനറല്‍ സെക്രട്ടറി വിനായക് മോഹന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നന്ദിയും പറഞ്ഞു.

റിങ്കു ബിജു, സുനന്ദ ഹരിദാസ്, അര്‍ച്ചന ലിന്‍സണ്‍, ശ്രീജ ഗോപകുമാര്‍, റിജി റോജൊ, അഗസ്റ്റിന്‍ കല്ലൂക്കാരന്‍, ജോയി ജോസ്, ലിന്‍സണ്‍, ഗോപന്‍, രാജേഷ്, ഷിമ്മി, മനോജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മഞ്ജു മനോജ് പരിപാടികളുടെ അവതാരകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!