
ദോഹ: രണ്ട് പതിറ്റാണ്ടിലേറെയായ പ്രവാസ ജീവിതത്തിന് വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ ഇന്‍കാസിന്റെ എക്‌സിക്യൂട്ടീവ് അംഗവും സംഘടനയുടെ സജീവ പ്രവര്‍ത്തകനുമായ നൗഷാദ് ടി കെയ്ക്ക് ഖത്തര്‍ ഇന്‍കാസ് യാത്രയയപ്പ് നല്‍കി.

ഐ സി സി മുംബൈ ഹാളില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഖത്തര്‍ ഇന്‍കാസ് മുഖ്യ രക്ഷാധികാരി ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിക്കുകയും ഇന്‍കാസ് ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് സ്‌നേഹോപഹാരമായി ഇന്‍കാസിന്റെ മെമെന്റോ സമര്‍പ്പിക്കുകയും ചെയ്തു.

ഇന്‍കാസ് രക്ഷാധികാരികളായ ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ജോണ്‍ ഗില്‍ബര്‍ട്ട്, ഉപദേശക സമിതി അംഗം അഹദ് മുബാറക്, ഇന്‍കാസ് നേതാക്കളായ താജുദ്ദീന്‍ ചിറക്കുഴി, വി എസ് അബ്ദുറഹിമാന്‍, ജോര്‍ജ് അഗസ്റ്റിന്‍, മനോജ് കൂടല്‍, ഷംസുദ്ധീന്‍ ഇസ്മയില്‍, സിനില്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
മറുപടി പ്രസംഗത്തില്‍ നൗഷാദ് ടി കെ ഇന്‍കാസിനൊപ്പമുള്ള തന്റെ ദീര്‍ഘകാല പ്രവര്‍ത്തനാനുഭവങ്ങളും പ്രവാസജീവിതത്തിലെ ഓര്‍മ്മകളും സഹപ്രവര്‍ത്തകരുമായുള്ള ആത്മബന്ധവും ഹൃദയസ്പര്‍ശിയായി പങ്കുവെച്ചു.
ഇന്‍കാസ് ആക്ടിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഈപ്പന്‍ തോമസ് സ്വാഗതവും ജനറല്‍ സെക്രട്ടറി ഹരികുമാര്‍ കാസര്‍കോട് നന്ദിയും രേഖപ്പെടുത്തി.

