ഖത്തര്‍ കെ എം സി സി നരിപ്പറ്റ പഞ്ചായത്ത് പ്രവര്‍ത്തക സംഗമവും സ്വാഗതസംഘം രൂപീകരണവും

Web Desk
2 Min Read

ദോഹ: ഖത്തര്‍ കെ എം സി സി നരിപ്പറ്റ പഞ്ചായത്ത് പ്രവര്‍ത്തക സംഗമവും പഞ്ചായത്ത് സമ്മേളന സ്വാഗതസംഘം രൂപീകരണവും തുമാമയിലെ കെ എം സി സി ആസ്ഥാനത്ത് നടന്നു. പ്രസിഡന്റ് ശരീഫ് നരിപ്പറ്റ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.

city exchange

റഫീഖ് ചീക്കോന്ന് ഖിറാഅത്ത് നടത്തി. സെക്രട്ടറി സത്താര്‍ ചപ്പാളി സ്വാഗതം പറഞ്ഞു. ജാഫര്‍ തയ്യില്‍ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം ഭാരവാഹികളായ കെ പി റഫീഖിന് ജില്ലാ ഉപാധ്യക്ഷന്‍ കെ കെ ബഷീര്‍, ലത്തീഫ് പാതിരിപ്പറ്റക്ക് സംസ്ഥാന സെക്രട്ടറി ഷംസുദീന്‍ വാണിമേല്‍ എന്നിവര്‍ ഉപഹാരം നല്‍കി.
സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ എടച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി യു പി മൂസ മാസ്റ്റര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി.

സംസ്ഥാന സെക്രട്ടറി ഫൈസല്‍ കേളോത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി ലത്തീഫ് വാണിമേല്‍, പി എ തലായി, സൈഫുദ്ദീന്‍ കാവിലുംപാറ, എ ടി ഫൈസല്‍, മുഹമ്മദ് കള്ളാട്ട്, നാസര്‍ എന്‍ പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റിയാസ് മീത്തല്‍ വയല്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image

പഞ്ചായത്ത് ഭാരവാഹികളായ മുഹമ്മദ് കേളോത്ത്, നൗഷിദ് എം പി, സാദത്ത് കാര്യാട്ട്, റഹീസ് കുളങ്ങര, സുഹൈല്‍ മുരിങ്ങോളി, ശരീഫ് കെ വി എന്നിവര്‍ സംബന്ധിച്ചു,

സ്വാഗത സംഘം ഭാരവാഹികളായി ജാഫര്‍ തയ്യില്‍ (മുഖ്യരക്ഷാ), ഫൈസല്‍ കേളോത്ത്, കെ പി സലാം, നജീബ് കെ എം, ഡോ. അസീസ് പാലോല്‍, ഹാഫിള് സുഹൈല്‍ (രക്ഷാ), ശരീഫ് നരിപ്പറ്റ (ചെയര്‍), സത്താര്‍ ചപ്പാളി (ജന കണ്‍), റിയാസ് മീത്തല്‍ വയല്‍ (ട്രഷ), നാസര്‍ എന്‍ പി, മുഹമ്മദ് കേളോത്ത്, സാദത്ത് കാര്യാട്ട്, അഷ്റഫ് കരുവാരത്ത്, യാസര്‍ തെക്കയില്‍, സിറാജ് എം, അസീസ് യു പി (വൈസ് ചെയര്‍), റഫീഖ് ടി പി, നൗഷിദ് എം പി, സുഹൈല്‍ എം, റഹീസ് ഇ സി, കെ വി ശരീഫ്, റയീസ് കുളങ്ങര, അനീസ് ചെമ്പറ്റ, നൗഫല്‍ എം ടി (കണ്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!