മുഹാദസ കുടുംബ സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ടിന് സംഘടിപ്പിക്കുന്ന മുഹാദസ കുടുംബ സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം സല്‍വ റോഡിലുള്ള അത്‌ലറ്റ് ക്ലബ്ബില്‍ ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര നിര്‍വഹിച്ചു.

city exchange

സംസ്ഥാന കെ എം സി സി വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, ഖത്തര്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍, കാസറഗോഡ് ജില്ലാ ഭാരവാഹികളായ സമീര്‍, അലി ചേരൂര്‍, ഷാനിഫ് പൈക, കാസറഗോഡ് മണ്ഡലം ഭാരവാഹികളായ ഹാരിസ് എരിയാല്‍, ഷഫീഖ് ചെങ്കളം, ജാഫര്‍ കല്ലങ്കാടി, പഞ്ചായത്ത് ഭാരവാഹികളായ നവാസ് ആസാദ് നഗര്‍, റഹീം ചൗക്കി, റോസുദ്ദിന്‍, ഹമീദ് കൊടിയമ്മ, റഹീം, ഇക്ബാല്‍ നീര്‍ച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!