ലോകകപ്പ് കാണാനെത്തുന്നവര്‍ കുടുംബാംഗങ്ങളോടൊപ്പം താമസിക്കുന്നെങ്കില്‍ ഇക്കാര്യങ്ങള്‍ ചെയ്യുക

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടേയോ ഒപ്പം താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹയ്യ കാര്‍ഡ് സാധൂകരിക്കാനുള്ള പുതിയ രീതി സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അവതരിപ്പിച്ചു.

city exchange

ഇത്തരത്തില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആറ് ഘട്ടങ്ങളുള്ള നടപടിക്രമം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഘട്ടങ്ങള്‍ ഇങ്ങനെ:

  1. www.hayya.qatar2022.qa എന്ന ഹയ്യ കാര്‍ഡ് പോര്‍ട്ടലിലെ അക്കമഡേഷന്‍ ക്ലിക്ക് ചെയ്ത് ‘ഹോസ്റ്റ് ഫാമിലി ആന്റ് ഫ്രണ്ട്‌സ്’ തെരഞ്ഞെടുക്കുക.
  2. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക.
  3. ഖത്തര്‍ ഐ ഡി നല്‍കി സാധൂകരിക്കുക.
  4. പ്രോപ്പര്‍ട്ടി വിലാസവും അതിഥി വിശദാംശങ്ങളും പൂരിപ്പിക്കുക.
  5. പ്രോപ്പര്‍ട്ടി ഡീഡോ വാടക കരാറോ അപ്ലോഡ് ചെയ്യുക.
  6. സാധൂകരിക്കുക.

അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, അപേക്ഷകന് ഡിജിറ്റല്‍ ഹയ്യ ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് സുപ്രിം കമ്മിറ്റി അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!