സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ത്രൈമാസ കാമ്പയില്‍ ദേശീയതല ഉദ്ഘാടനം ആറിന് ദമ്മാമില്‍

Web Desk
1 Min Read

ദമ്മാം: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിന്‍ ഉദ്ഘാടനം ആറാം തിയ്യതി ദമ്മാമില്‍ നടക്കും. ‘വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ക്യാമ്പയിന്‍ മര്‍ക്കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി ഉദ്ഘാടനം നിര്‍വഹിക്കും. വ്യാഴാഴ്ച വൈകുന്നേരം എട്ടു മണിക്ക് ദമ്മാം ഇസ്ലാഹി സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ മുനീര്‍ ഹാദി എടക്കര മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പരിപാടിയില്‍ മത- രാഷ്ട്രീയ- സാമൂഹിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

city exchange

മനുഷ്യനെ സംസ്‌കരണത്തിലൂടെ മോചിപ്പിച്ച് എല്ലാതരം തിന്മയില്‍ നിന്നും ശുദ്ധീകരിക്കുകയും വിശ്വാസ ദൃഢീകരണത്തിലൂടെ സമ്പൂര്‍ണ്ണ വിശുദ്ധിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യമാണ് കാമ്പയ്ന്‍ മുന്നോട്ടു വെക്കുന്നത്.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടക്കുന്ന കാമ്പയ്‌നോടനുബന്ധിച്ചു പ്രാദേശിക ഇസ്‌ലാഹി സെന്ററുകള്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. വനിതകള്‍ക്കും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വ്യത്യസ്ത പരിപാടികള്‍ കാമ്പയിനോടനുബന്ധിച്ചു നടത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!