
ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദുമായി ടെലിഫോണില്‍ സംസാരിച്ചു.

ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങളും അവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയില്‍ വിലയിരുത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടെ മേഖലയിലെ പുതിയ സാഹചര്യങ്ങളും പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള സംഘര്‍ഷ ലഘൂകരണ ശ്രമങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങള്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹരിക്കുന്നതിന് എല്ലാ കക്ഷികളും നിലവിലുള്ള മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകതയും ഖത്തര്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതുക്കിയ സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കുന്ന ദീര്‍ഘകാല ധാരണയിലെത്താന്‍ ഇത്തരം ശ്രമങ്ങള്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
