ഇന്ത്യ: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ നിര്‍ബന്ധിത ആര്‍ ടി പി സി ആര്‍ പരിശോധനകളില്‍ നിന്ന് ഒഴിവാക്കി

Web Desk
1 Min Read

ദോഹ: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ നിര്‍ബന്ധിത ആര്‍.ടി.പി.സി.ആര്‍ പരിശോധനകളില്‍ നിന്ന് ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയം. ഇന്ത്യയില്‍ എത്തുന്നതിന് മുമ്പും ശേഷവുമുള്ള പരിശോധനകളില്‍ നിന്നാണ് കുട്ടികളെ ഒഴിവാക്കിയത്.

city exchange

ഒക്ടോബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്ന നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് കോവിഡ് -19 പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. പരിശോധനകളില്‍ നിന്ന് ഒഴിവാക്കിയാലും വീട്ടിലെത്തുമ്പോഴോ ഹോം ക്വാറന്റൈന്‍ സമയത്തോ കുട്ടികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ പരിശോധനകള്‍ക്ക് വിധേയമാക്കണം.

ഇന്നലെ മുതലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലായത്. ഒരു മാസം പ്രായമുള്ള കുഞ്ഞിന് പോലും ആര്‍ടിപിസിആര്‍ പരിശോധനകള്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര മന്ത്രാലയത്തിന്റെ നേരത്തെയുള്ള മാര്‍ഗനിര്‍ദ്ദേശം വിദേശത്തുള്ള ഇന്ത്യക്കാരുടെ വ്യാപകമായ എതിര്‍പ്പിന് കാരണമാക്കിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!