
കുവൈത്ത് സിറ്റി: താമസ നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി കുവൈത്തില്‍ പൊതുമാപ്പില്ലെന്ന് ആഭ്യന്തര മന്ത്രാലയം. രേഖകള്‍ ഇല്ലാത്തവര്‍ പിഴ അടച്ച് രാജ്യം വിട്ടാല്‍ പുതിയ വിസയില്‍ തിരികെ വരാം.നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ വീണ്ടും സജീവമാക്കും. പിടിയിലാകുന്നവരെ വിരലടയാളം രേഖപ്പെടുത്തിയ ശേഷമാണ് നാടുകടത്തുക . ഇതോടെ കുവൈത്തില്‍ ഇവര്‍ക്ക് ആജീവനാന്ത പ്രവേശനവിലക്കും ജി.സി.സിരാജ്യങ്ങളില്‍ അഞ്ചു വര്‍ഷത്തെ വിലക്കും നേരിടേണ്ടി വരും. എന്നാല്‍ സ്വമേധയാ മുന്നോട്ടുവന്ന് ആവശ്യമായ പിഴ അടച്ചു നാട്ടിലേക്ക് പോകുന്നവര്‍ക്ക് പുതിയ വിസയില്‍ വരുന്നതിന് തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


