
കോഴിക്കോട:കോണ്‍ഗ്രസ് ‘എ’ ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ച മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സി ആര്‍ രാജേഷിനേയും കൈരളി ടിവിയിലെ മേഘയേയും പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലില്‍ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതോടെയാണ് നേതാക്കള്‍ കയ്യേറ്റവും മര്‍ദ്ദനവും ആരംഭിച്ചത്.

