എസ് എസ് എല്‍ സി പരീക്ഷ ആരംഭിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷ ആരംഭിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ കേന്ദ്രങ്ങലായി 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളുമാണ് ഇന്ന് പരീക്ഷ എഴുതുന്നത്.

city exchange

ഇത്തവണ ഫോക്കസ് ഏരിയയില്‍ നിന്ന് 70 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഏപ്രില്‍ 29 വരെയാണ് പരീക്ഷ. മെയ് 3 മുതല്‍ 10 വരെയാണ് ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ.

കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ശരീര താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക.

- Advertisement -
Ad image

ഹയര്‍സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷകള്‍ ബുധനാഴ്ചയാണ് ആരംഭിച്ചത്. കേരളത്തിനകത്തും പുറത്തുമായി 4,33,325 വിദ്യാര്‍ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതുന്നത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!