
ദോഹ: ഖത്തര്‍ പെരിങ്ങോട്ടുകര മുസ്ലിം റിലീഫ് കമ്മറ്റിയുടെ ഇഫ്ത്താര്‍ സംഗമം വക്ര ബര്‍വ മദീനത്ത്‌നാ ഡയനാമിക്ക് സ്‌പോര്‍ട്‌സ് ഹാളില്‍ നടത്തി. പ്രസിഡന്റ് നൗഷാദ് വലിയകത്ത് അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷധികാരി അഷ്‌റഫ് അമ്പലത്ത് സാമൂഹിക വിദ്യാഭ്യാസ- ആരോഗ്യ മേഖലകളില്‍ നടത്തിവരുന്ന പ്രവര്‍ത്തങ്ങളെക്കുറിച്ച് സംസാരിച്ചു.

ഷാഹീര്‍ ബാഖവി പ്രബോധന ക്ലാസ്സ് നടത്തി. സഅദ് ഉസ്താദ് ദുആക്ക് നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളും അടക്കം 170ല്‍പരം പേര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. സെക്രട്ടറി കാദിര്‍ ഫില്‍ഫില സ്വാഗതവും അഷ്റഫ് കുമ്മംകണ്ടത്ത് നന്ദിയും പറഞ്ഞു.
