
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കുട്ടമശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി നിര്‍വ്വഹിച്ചു. ക്ലീന്‍ കീഴ്മാട് എന്ന പേരില്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ച നടക്കും.

അങ്കണവാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബുധനാഴ്ച ദിനം ക്ലീനിംഗ് സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ അന്നേ ദിവസം പ്രത്യേക പരിശോധനകള്‍ നടത്തും. കീഴ്മാട് ഗ്രാമപഞ്ചായത്തിലെ നാലാംമൈല്‍ പ്രദേശത്തെ വ്യവസായ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് വ്യാഴാഴ്ച പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പ്രത്യേകം യോഗം ചേരും. മലിനജലം പാടശേഖങ്ങളിലേക്കും ജലാശയങ്ങളിലേക്കും തുറന്ന് വിടുന്ന വ്യവസായസ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനാരോഗ്യനിയമപ്രകാരം കേസെടുക്കും.

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്ത്തല ഉദ്ഘാടനത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഇ ഷാഹിറ, വിവിധ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അബ്ദുല്‍ സലാം ആയത്ത്, കെ ബി.അജിത്ത്കുമാര്‍, സാഹിദ അബ്ദുല്‍ സലാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഭിലാഷ്‌കുമാര്‍, എം ബി ഷക്കീര്‍, നിമിഷ ജോബി, സെമീര്‍ സെയ്താലി, തസ്നി അബു, കുട്ടമശ്ശേരി ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ വി എസ് ഷീജ, ഹെഡ്മിസ്ട്രസ്സ് സിനിമോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് എസ് രേഖ, ക്ലിഫി ജോസഫ്, പി എസ് വിന്ധ്യ, ലിജി ഫ്രാന്‍സിസ്, അസ്ന യൂസുഫ്, ടി എ ആഷിറ എന്നിവര്‍ പങ്കെടുത്തു.
