നീറ്റ് പുന:പരീക്ഷ അനിശ്ചിതത്വം; പ്രവാസി വിദ്യാര്‍ഥികളുടെ ആശങ്കയില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആര്‍ എസ് സി

Web Desk
1 Min Read

ദുബൈ: നീറ്റ്- യു ജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പുന:പരീക്ഷ സംബന്ധമായ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വ്യക്തതയില്ലായ്മ പ്രവാസി വിദ്യാര്‍ഥികളില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നതായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗ്ലോബല്‍ കമ്മിറ്റി അറിയിച്ചു.

city exchange

ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങളില്‍ പരീക്ഷ ഏഴുതിയ ഗള്‍ഫിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ശേഷം നാട്ടിലേക്ക് പോയി. നിലവില്‍ ഇന്ത്യയിലുള്ള വിദ്യാര്‍ഥികള്‍ക്ക് അവരുടെ ആവശ്യമനുസരിച്ച് നാട്ടിലെ കേന്ദ്രങ്ങളില്‍ പരീക്ഷാ അനുമതി ലഭിക്കുമോ എന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നുണ്ട്. ഭീമമായ ടിക്കറ്റ് നിരക്കാണ് വിമാന കമ്പനികള്‍ ഗള്‍ഫ് സെക്ടറില്‍ ഈടാക്കുന്നത്. നീറ്റ് പുന:പരീക്ഷയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ മാനസിക, സാമ്പത്തിക, അക്കാദമിക് സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. ഈ വിഷയത്തില്‍ അടിയന്തര ഇടപെടലും വ്യക്തതയും ആവശ്യപ്പെട്ട് ആര്‍ എസ് സി, നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

പ്രവാസി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും അവരുടെ ആവശ്യമനുസരിച്ചുള്ള പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കുകയും ചെയ്യണമെന്ന് ആര്‍ എസ് സി ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കുന്നതിന് പുതിയ പരീക്ഷ തിയ്യതി, ഫലം, പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച വ്യക്തമായ ഷെഡ്യൂള്‍ അടിയന്തരമായി പ്രഖ്യാപിക്കണമെന്നും ലക്ഷക്കണക്കിന് മെഡിക്കല്‍ സ്വപ്‌നങ്ങളുള്ള വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുതെന്നും സുതാര്യതയോടെയും ഉത്തരവാദിത്തത്തോടെയും അടിയന്തര നടപടികള്‍ കൈക്കൊണ്ട് പരീക്ഷാ സംവിധാനത്തിലേക്കുള്ള പൊതുജന വിശ്വാസം പുനഃസ്ഥാപിക്കണമെന്നും ആര്‍ എസ് സി അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!