
കോഴിക്കോട്: മലബാര്‍ ടൂറിസം കൗണ്‍സില്‍ ടൂറിസം എക്്‌സ്‌പോയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ടൂറിസം ലീഡര്‍ഷിപ്പ് അവാര്‍ഡ് വൈത്തിരി വില്ലേജ് മാനേജിംഗ് ഡയറക്ടര്‍ എന്‍ കെ മുഹമ്മദ്, എം ടി സി കൗണ്‍സില്‍ അവാര്‍ഡ് കണ്ണൂര്‍ ടൂര്‍സ് ആന്റ് ഹോളിഡെയിസ് ഡയറക്ടര്‍ ഷഹില്‍ മരിയം മുണ്ടക്കല്‍ എന്നിവര്‍ക്കാണ് ലഭിച്ചത്.

ജൂണ്‍ 11ന് ശനിയാഴ്ച രാവിലെ 11.30ന് മലബാര്‍ പാലസില്‍ നടക്കുന്ന ടൂറിസം എക്‌സ്‌പോ വേദിയില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അവാര്‍ഡ് സമ്മാനിക്കും
ചെമ്മാട് നാഷണല്‍ ട്രാവല്‍സ് ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ വി വി യൂസഫിനെ ചടങ്ങില്‍ ആദരിക്കും. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, മറ്റ് ടൂറിസ്റ്റ് പ്രൊഫഷനലുകള്‍ക്കും 963329788ല്‍ ബന്ധപ്പെടാവുന്നതാണ്.
17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ പങ്കാളിത്വത്തോടെ മലബാര്‍ ടൂറിസം മീറ്റ് മലബാര്‍ മേഖലയില്‍ നടക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ അഡൈ്വസറി മെമ്പര്‍ ടി പി എം ഹാഷിര്‍ അലി, പ്രസിഡന്റ് സി സജീര്‍ പടിക്കല്‍, ഷെഫീക്ക് ആനമങ്ങാടന്‍, പി കെ ശുഹൈബ്, എ കെ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
മലബാറിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 200ഓളം അംഗങ്ങളുള്ള കൂട്ടായ്മയാണ് മലബാര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍.

