പരമ്പരാഗത ബേക്കറി ഇനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഭീമമായ ജി എസ് ടി ഒഴിവാക്കണം

Web Desk
1 Min Read

ന്യൂഡല്‍ഹി: പരമ്പരാഗത ബേക്കറി ഇനങ്ങളായ ഇല അട, ചക്ക അട, പഴംപൊരി, സുഖിയന്‍, കൊഴുക്കട്ട തുടങ്ങിയ പലഹാരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 18 ശതമാനം ജി എസ് ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം പിയുടെ നേതൃത്വത്തില്‍ ബേക്ക് വണ്‍ കേരള ബേക്കറി ഓണേഴ്‌സ് ഫോറം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.

city exchange

കേരളത്തിലെ പരമ്പരാഗത ഭക്ഷ്യ ഇനങ്ങള്‍ ബേക്കറികളിലൂടെ വില്‍പ്പന നടത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിട്ടുള്ള 18 ശതമാനം ജി എസ് ടി മറ്റു സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷ്യ സാധനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പോലെ അഞ്ച് ശതമാനമാക്കി കുറയ്ക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് പ്രതിനിധി സംഘം മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഭീമമായ ജി എസ് ടി ഈടാക്കുന്നത് വഴി സ്ത്രീ സംരംഭകരും യുവാക്കളും ഈ വ്യവസായത്തില്‍ നിന്നും പിന്‍മാറുകയാണ്. ഇത് മൂലം ഇത്തരം പലഹാരങ്ങള്‍ ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍ നിന്നും കാലക്രമേണ ഇല്ലാതാകും. വിപണിയില്‍ പരമ്പരാഗത പലഹാരങ്ങളും നിലനിര്‍ത്തേണ്ടതായുമുണ്ട്. ആയതിനാല്‍ അനുകൂല നടപടി ഉണ്ടാകണമെന്നും വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും പ്രതിനിധി സംഘം നല്‍കിയ നിവേദനത്തില്‍ പറയുന്നു.

ബെന്നി ബഹനാന്‍ എം പിയോടൊപ്പം ബേക്ക് വണ്‍ കേരള ബേക്കറി ഓണേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് റോയല്‍ നൗഷാദ്, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, ട്രഷറര്‍ ബിജു നവ്യ, വൈസ് പ്രസിഡന്റ് റഷീദ് ക്വാളിറ്റി, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സീജോ ജോസ് തുടങ്ങിയവരാണ് മന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്കിയത്.

Share This Article
Leave a Comment
error: Content is protected !!