

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഏഴുപതിറ്റാണ്ടു നീണ്ട ഭരണത്തിന് പിറകെ ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ചാള്‍സ് മൂന്നാമന് കിരീടം ധരിപ്പിച്ചു. എട്ടരപ്പതിറ്റാണ്ടിന് ശേഷം രാജാവിനൊപ്പം രാജ്ഞിയുടെ കിരീടധാരണത്തിനും ലോകം സാക്ഷ്യം വഹിച്ചു. ബ്രിട്ടീഷ് രാജ്ഞിയായി കാമിലയും കിരീട ധാരണം നടത്തി.

സെപ്തംബറില്‍ എലിസബത്ത് രാജ്ഞി മരിച്ചതോടെയാണ് മൂത്തമകന്‍ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ കിരീടാവകാശിയായത്.

ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും ഘോഷയാത്ര പുറപ്പെട്ടതോടെയാണ് കിരീടധാരണ ചടങ്ങുകള്‍ക്ക് തുടക്കമായത്. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലേക്കുള്ള രണ്ടു കിലോമീറ്റര്‍ ദൂരം ചാള്‍സ് മൂന്നാമനും കാമില രാജ്ഞിയും പരിവാരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. വഴിയിലുടനീളം ജനങ്ങള്‍ ഘോഷയാത്ര കാണാന്‍ തിങ്ങിക്കൂടിയിരുന്നു.
വെസ്റ്റ്മിനിസ്റ്റര്‍ആബിയില്‍ കിരീടം ധരിക്കുന്ന നാല്‍പതാമത് ഭരണാധികാരിയാണ് ചാള്‍സ് മൂന്നാമന്‍. വെസ്റ്റ്മിനിസ്റ്റര്‍ആബിയിലെ ചടങ്ങില്‍ 203 രാജ്യങ്ങളില്‍ നിന്നായി 2200ഓളം പേരാണ് പങ്കെടുത്തത്.

