അല്‍ റുവൈസ് തുറമുഖത്ത് അല്‍ യെസ്വ മാര്‍ക്കറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

ദോഹ: അല്‍ റുവൈസ് തുറമുഖത്തെ അല്‍ യെസ്വ മാര്‍ക്കറ്റ് ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍താനി ഉദ്ഘാടനം ചെയ്തു. കരകൗശല വസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന മാര്‍ക്കറ്റ് ഉദ്ഘാടനത്തില്‍ മവാനി ഖത്തറില്‍ നിന്നുള്ള നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

city exchange

പ്രദേശത്തിന്റെ സവിശേഷത ആധികാരികതയും ആധുനികതയും സമന്വയിക്കുന്ന രൂപകല്‍പ്പനയില്‍ 930 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മാര്‍ക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. കുങ്കുമം, തുണിത്തരങ്ങള്‍, രത്‌നം, വെള്ളി വര്‍ക്കുകള്‍, കപ്പലുകള്‍, കലങ്ങള്‍, തുകല്‍, ചെമ്പ് കരകൗശലവസ്തുക്കള്‍ തുടങ്ങിയ വിവിധ കരകൗശല ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി കടകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഷോപ്പിംഗും പൈതൃകത്തെക്കുറിച്ചുള്ള പഠനവും സമന്വയിപ്പിക്കുന്ന അദ്വിതീയ അനുഭവവുമാണ് അല്‍ യെസ്‌വ നല്‍കുക.

ഖത്തരി പ്രാദേശിക പ്രയോഗത്തില്‍ നിന്നാണ് മാര്‍ക്കറ്റിന്റെ പേര് വന്നത്. അല്‍ യെസ്വ എന്ന പദം ഒരു ഡൈവിംഗ് അല്ലെങ്കില്‍ മത്സ്യബന്ധന കപ്പലിലെ ജീവനക്കാരെയാണ് സൂചിപ്പിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!