റഷ്യന്‍ അധിനിവേശം; യുക്രൈനില്‍ അടിയന്തരാവസ്ഥ

Web Desk
1 Min Read

കീവ്: യുക്രൈനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് സുരക്ഷാ പ്രതിരോധ കൗണ്‍സില്‍ അറിയിച്ചു. യുക്രൈന്‍ പാര്‍ലമെന്റ് 48 മണിക്കൂറിനകം അംഗീകരിക്കുന്നതോടെ അടിയന്തരാവസ്ഥ 30 ദിവസത്തേക്കാണ് പ്രാബല്യത്തിലുണ്ടാവുക. അതിനു പിന്നാലെ 30 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്.

city exchange

ഡൊനെറ്റ്‌സ്‌കിനും ലുഹാന്‍സ്‌കിനും ഉള്‍പ്പെടെ രാജ്യത്താകമാനം അടിയന്തരാവസ്ഥയായിരിക്കുമെന്ന് യുക്രൈന്‍ ദേശീയ സുരക്ഷാ പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറി ഒലെക്‌സി ഡാനിലോവ് പറഞ്ഞു. യുക്രൈനിനുള്ളില്‍ നിന്ന് തങ്ങളെ അസ്ഥിരപ്പെടുത്താനാണ് റഷ്യ ശ്രമിക്കുന്നതെന്നും അതിലൂടെ തങ്ങളുടെ ലക്ഷ്യം നേടാനാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞ ഒലെക്‌സി ഡാനിലോവ് ഇത് തടയാന്‍ തങ്ങള്‍ തീരുമാനിച്ചതായും കൂട്ടിച്ചേര്‍ത്തു.

നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളില്‍ പൊതുക്രമവും സുരക്ഷയും ശക്തിപ്പെടുത്തലും ചില ഗതാഗത യാത്രകളില്‍ പരിശോധന കര്‍ശനമാക്കലും ഉള്‍പ്പെടെയുള്ളതാണ് അടിയന്തരാവസ്ഥയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡാനിലോവ് പറഞ്ഞു.

- Advertisement -
Ad image

പ്രാദേശിക സാഹചര്യങ്ങളെ ആശ്രയിച്ച് രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ശക്തമായതോ മൃദുവായതോ ആയ നടപടികളുണ്ടാകുമെന്നും രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരാനും സമ്പദ് വ്യവസ്ഥയുടെ മികച്ച പ്രവര്‍ത്തനം തുടരുന്നതിനുമാണ് ഇത്തരം പ്രതിരോധ നടപടികളെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!