
കൊച്ചി: ഐ ടി വിദഗ്ധനും പ്രഗത്ഭ ട്രെയിനറും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന ഇ എം അസീസിന്റെ പേരില്‍ അറബി ഒന്നാം ഭാഷയായി തെരഞ്ഞെടുത്ത് എസ് എസ് എല്‍ സി പരീക്ഷയില്‍ ഏറ്റവും മികച്ച വിജയം നേടിയ സ്‌കൂളിന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ എറണാകുളം ജില്ല കമ്മിറ്റി പ്രഖ്യാപിച്ച പ്രഥമ പുരസ്‌കാരം മുവാറ്റുപുഴ എസ് എന്‍ ഡി പി എച്ച് എസ് എസിന് സമ്മാനിക്കും. വിദ്യാഭ്യാസ അവാര്‍ഡ് ദാന സമ്മേളനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്യും. ഇ എം അസീസ് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം എം സ്വലാഹുദ്ദീന്‍ മ


ദനി നിര്‍വ്വഹിക്കും. യോഗത്തില്‍ സംസ്ഥാന വിദ്യാഭ്യാസ അവാര്‍ഡ് ജേതാവ് കെ എം നൗഫല്‍ മാസ്റ്ററിനേയും അറബി പ്രബന്ധ രചന മത്സരത്തില്‍ സംസ്ഥാന തലത്തില്‍ സമ്മാനാര്‍ഹനായ മുര്‍ഷിദ് എളയാവൂരിനേയും അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. അബ്ദുസലാം വാഫിയേയും ചടങ്ങില്‍ ആദരിക്കും.

എന്‍ എ സലിം ഫാറൂഖി, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി, എം എം നാസര്‍, സി എസ് സിദ്ദീഖ് എന്നിവര്‍ പ്രസംഗിക്കും.

