
ന്യയോര്‍ക്ക്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വെള്ളിയാഴ്ച രാവിലെ ന്യൂയോര്‍ക്കിലെത്തി. യുനൈറ്റഡ് നേഷന്റെ 76-ാമത് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് അമീര്‍ ന്യൂയോര്‍ക്കിലെത്തിയതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


ഔദ്യോഗിക സംഘം അമീറിനെ അനുഗമിക്കുന്നുണ്ട്.
യു എന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി നിരവധി ലോകനേതാക്കളുമായി അമീര്‍ കൂടിക്കാഴ്ച നടത്തും.

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിനെ തുടര്‍ന്ന് അവിടെ നിന്നും ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കാന്‍ ഖത്തര്‍ നടത്തിയ സേവനങ്ങളെ നിരവധി രാജ്യങ്ങള്‍ അഭിനന്ദിച്ചതിന് പിന്നാലെയാണ് യു എന്‍ ജനറല്‍ അസംബ്ലിയെന്ന പ്രത്യേകതയുമുണ്ട്.

