ഐ സി എഫ് ദോഹ റീജിയന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഐ സി എഫ് ദോഹാ റീജിയന്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡോണേഷന്‍ സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം ഉദ്ഘാടനം ചെയ്തു. ദോഹ റീജിയന്‍ സോഷ്യല്‍ വെല്‍ഫെയര്‍ പ്രസിഡണ്ട് കെ വി മുഹമ്മദ് മുസല്യാര്‍ അധ്യക്ഷത വഹിച്ചു.

city exchange

ഐ സി എഫ് ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസല്യാര്‍, ഖത്തര്‍ നാഷണല്‍ ഐ സി എഫ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ ആയഞ്ചേരി, ഐ സി എഫ് ദോഹ റീജിയന്‍ പ്രസിഡണ്ട് യഅ്ഖൂബ് സഖാഫി, ദോഹാ സോണ്‍ ആര്‍ എസ് സി ചെയര്‍മാന്‍ ജലീല്‍ ബുഖാരി, ജമാലുദ്ദീന്‍ അസ്ഹരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സ്വാഗതസംഘം കണ്‍വീനര്‍ മജീദ് മുക്കം സ്വാഗതവും സുഹൈല്‍ ആര്‍ കെ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ 170 പേര് പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!