

കൊച്ചി: ഉച്ചക്ക് 1.35ന് ദോഹയ്ക്ക് പറക്കേണ്ട വിമാനം വൈകുന്നേരമായിട്ടും പറക്കാതിരുന്നാല്‍ യാത്രക്കാര്‍ക്ക് പ്രതിഷേധിക്കുകയല്ലാതെ മറ്റെന്തു വഴി. ഒടുവില്‍ ഒന്‍പത് മണിക്കൂര്‍ വൈകി രാത്രി പത്തരയ്ക്ക് വിമാനം പറക്കുമെന്ന മറുപടിയാണ് അധികൃതര്‍ നല്കിയത്.

കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യയാണ് പ്രശ്‌നക്കാരനായത്. ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം വൈകിയതാണ് കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള വിമാന സര്‍വീസ് വൈകാന്‍ കാരണമായത്. ഇതുകൂടാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചി- അബൂദാബി വിമാനവും സര്‍വീസ് വൈകിയാണ് നടത്തിയത്.
