മുസ്‌ലിം ലീഗ് പ്രതിഷേധ സായാഹ്നം

Web Desk
1 Min Read

പയ്യന്നൂര്‍: ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാകില്ലയെന്ന ജില്ലാ മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത രാഷ്ട്രീയ എതിരാളികളെ കള്ളക്കേസില്‍ പെടുത്തി പീഡിപ്പിക്കുന്ന സി പി എം പൊലീസ് നിലപാടിനെതിരെ മുസ്‌ലിം ലീഗ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സായാഹ്നം വന്‍ വിജയമാക്കാന്‍ രാമന്തളി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.

city exchange

വൈസ് പ്രസിഡന്റ് പി പി മുഹമ്മദലി ഹാജിയുടെ അധ്യക്ഷതയില്‍ രാമന്തളി സി എച്ച് സൗധത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജാഫറലി പാലക്കോട് സ്വാഗതം പറഞ്ഞു. കക്കുളത്ത് അബ്ദുല്‍ ഖാദര്‍, എ ഒ പി ഹമീദ്, മുണ്ടക്കാല്‍ ഇബ്രാഹിം, കെ സി അഷ്റഫ്, എം അബ്ദുല്‍ നസീര്‍, കോച്ചന്‍ അബ്ദുല്ല, ഒ എം അബ്ദുല്‍ സലാം, ഹാജി പി പി സുലൈമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!