ഭഗത് സിംഗിനോട് താരതമ്യം ചെയ്യാനുതകുന്ന ധീര ദേശാഭിമാനിയാണ് വക്കം അബ്ദുല്‍ ഖാദര്‍: എം കെ രാഘവന്‍ എം പി

Web Desk
1 Min Read

കോഴിക്കോട്: കഴുമരം മുന്നില്‍ കാണുമ്പോഴും ഭയപ്പെടരുതെന്ന് പറഞ്ഞ ഭഗത് സിംഗിനോട് താരതമ്യം ചെയ്യാനുതകുന്ന ധീര ദേശാഭിമാനിയാണ് വക്കം അബ്ദുല്‍ ഖാദറെന്ന് എം കെ രാഘവന്‍ എം പി. വക്കം അബ്ദുല്‍ ഖാദര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ചരിത്രകാരന്മാരെ വിസ്മരിക്കാന്‍ ശ്രമിക്കുന്ന ദേശീയ രാഷ്ടീയ സാഹചര്യത്തില്‍ വക്കം അബ്ദുല്‍ ഖാദറെ സ്മരിക്കുന്നത് പുതിയ തലമുറയ്ക്ക് ആത്മവിശ്വാസം നല്‍കും. ദേശീയ രാഷ്ടീയത്തില്‍ നിയന്ത്രിത ജനാധിപത്യമാണ് നിലവിലുള്ളത്. ഭിന്നപ്പിച്ച് ഭരിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍. കോണ്‍ഗ്രസിന് ഇപ്പോള്‍ ക്ഷീണമുണ്ടെങ്കിലും എല്ലാ വിഭാഗത്തെയും യോജിപ്പിച്ച് ഭരിക്കാന്‍ കോണ്‍ഗ്രസിനെ കഴിയുവെന്ന് രാഘവന്‍ അഭിപ്രായപ്പെട്ടു.

ജാതിയോ മതമോ നോക്കാതെ സ്വാതന്ത്ര്യ സമരത്തിന് മുന്നില്‍ നിന്ന കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ തുടക്കക്കാരില്‍ ഒരാളാണ് വക്കം അബ്ദുല്‍ ഖാദറെന്നും എം കെ രാഘവന്‍ പറഞ്ഞു.

- Advertisement -
Ad image

അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എ സജീവന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ഹുസൈന്‍ മടവൂര്‍, മുന്‍ എം എല്‍ എ എ കെ പ്രേംനാഥ്, പി ടി ആസാദ്, ലത്തീഫ് പാലക്കണ്ടി, ആര്‍ ജയന്ത് കുമാര്‍, കെ കെ അബ്ദുസ്സലാം, കെ ഷഹീര്‍ അലി മാങ്കാവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം വി റംസി ഇസ്മയില്‍ സ്വാഗതവും ഷബീര്‍ ചെറുവാടി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!